Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Residents

Palakkad

പ്ര​ദേ​ശ​വാ​സി​ക​ളെ ക​ബ​ളി​പ്പി​ച്ച് പ​ണം​ത​ട്ട​ലെ​ന്ന് ആ​ക്ഷേ​പം

വ​ട​ക്ക​ഞ്ചേ​രി: പ​ന്നി​യ​ങ്ക​ര ടോ​ൾ പ്ലാ​സ​യി​ൽ സൗ​ജ​ന്യ പ്ര​വേ​ശ​ന​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളെ പ്പ​റ്റി​ച്ച് പ​ണം വ​സൂ​ലാ​ക്കു​ന്ന​താ​യി പ​രാ​തി. സൗ​ജ​ന്യ പ്ര​വേ​ശ​ന പാ​സി​ന്‍റെ മ​റ​വി​ലാ​ണ് ഈ ​പി​ടി​ച്ചു​പ​റി. യ​ഥാ​സ​മ​യം പ്ര​വേ​ശ​ന പാ​സ് പു​തു​ക്കു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ഴും ഫാ​സ്ടാ​ഗ് വ​ഴി പ​ണം ന​ഷ്ട​പ്പെ​ടും.

മൂ​ന്നു​മാ​സം കൂ​ടു​മ്പോ​ൾ സൗ​ജ​ന്യ പ്ര​വേ​ശ​ന​ത്തി​നു​ള്ള പാ​സ് പു​തു​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ർ ക​മ്പ​നി ത​ന്നെ നേ​ര​ത്തെ ഏ​ക​പ​ക്ഷീ​യ​മാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

പാ​സ് പു​തു​ക്കാ​നാ​യി ഫോ​ണി​ൽ സ​ന്ദേ​ശം വ​രു​മെ​ന്ന് ക​മ്പ​നി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഭൂ​രി​ഭാ​ഗം പേ​രു​ടെ ഫോ​ണി​ലേ​ക്കും ടോ​ൾ ക​മ്പ​നി സ​ന്ദേ​ശം അ​യ​ക്കാ​റി​ല്ല. ഇ​തി​നാ​ൽ പാ​സ് പു​തു​ക്കാ​നും വാ​ഹ​ന ഉ​ട​മ​ക​ൾ വി​ട്ടു പോ​കും.​പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി തീ​രും മു​മ്പും ഫാ​സ്ടാ​ഗ് വ​ഴി പ​ണം പി​ടി​ക്കു​ന്ന പ​ണി​ക​ളും ടോ​ൾ ക​മ്പ​നി ന​ട​ത്തു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്.

പ​രാ​തി​പ്പെ​ട്ടാ​ൽ പാ​സ് പു​തു​ക്കേ​ണ്ട കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ് പ്ര​ശ്ന​മെ​ന്നും ഫാ​സ് ടാ​ഗ് വ​ഴി ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​ച്ചു ന​ൽ​കാ​ൻ സം​വി​ധാ​ന​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ടോ​ൾ ഓ​ഫീ​സി​ൽ നി​ന്നും ല​ഭി​ക്കു​ക.

ഓ​രോ വാ​ഹ​ന​ത്തി​ൽ നി​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ല ത​വ​ണ അ​ന​ധി​കൃ​ത​മാ​യി പ​ണം വ​സൂ​ലാ​ക്കി കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ് ക​മ്പ​നി ചെ​യ്യു​ന്ന​ത്. ഫാ​സ് ടാ​ഗി​ലും പ​ണം ക​ഴി​ഞ്ഞാ​ൽ വാ​ഹ​നം ക​ട​ന്നു പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഗൂ​ഗി​ൾ​പേ വ​ഴി ഇ​ര​ട്ടി പ​ണം വ​സൂ​ലാ​ക്കി​യാ​ണ് പി​ന്നെ വാ​ഹ​നം ക​ട​ത്തി​വി​ടു​ന്ന​ത്.

പാ​ലി​യേ​ക്ക​ര​യി​ലേ​തു​പോ​ലെ പാ​സ് പു​തു​ക്ക​ൽ വ​ർ​ഷ​ത്തി​ൽ ഒ​രു ത​വ​ണ​യാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പാ​ലി​യേ​ക്ക​ര​യി​ൽ പ​ത്ത് കി​ലോ​മീ​റ്റ​ർ വാ​യു​ദൂ​രം ക​ണ​ക്കാ​ക്കി സൗ​ജ​ന്യ പാ​സ് അ​നു​വ​ദി​ക്കു​മ്പോ​ൾ ഇ​വി​ടെ ഏ​ഴ​ര കി​ലോ​മീ​റ്റ​റാ​ക്കി ദൂ​രം ചു​രു​ക്കി. അ​തും വാ​യു​ദൂ​ര​മ​ല്ലാ​തെ റോ​ഡ് ദൂ​രം നോ​ക്കി​യാ​ണ് ക​ണ​ക്കാ​ക്കി​യി​ട്ടു​ള്ള​ത്. 2022 മാ​ർ​ച്ച് ഒ​മ്പ​തു മു​ത​ലാ​ണ് പ​ന്നി​യ​ങ്ക​ര​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ പി​രി​വ് തു​ട​ങ്ങി​യ​ത്. അ​ന്നു​മു​ത​ൽ തു​ട​ങ്ങി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​വേ​ശ​ന പ്ര​ശ്ന​വും.

നാ​ലു​വ​ർ​ഷ​മാ​കു​മ്പോ​ഴും വി​ഷ​യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്കോ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കോ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ജ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും പ്ര​തി​ഷേ​ധം ക​ന​ക്കു​മ്പോ​ൾ സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് പ്ര​ഹ​സ​നം ന​ട​ത്തും.​ എ​ന്നാ​ൽ യോ​ഗ തീ​രു​മാ​നം പോ​ലും പി​ന്നീ​ട് ന​ട​പ്പി​ലാ​കു​ന്നി​ല്ലെ​ന്ന​താ​ണ് വ​സ്തു​ത.

Latest News

Corehub Up